
റിയാദ്: വരകളും വര്‍ണങ്ങളും ജീവിത ചര്യയാക്കിയ വി പി ഇസ്ഹാഖും കുടുംബവും നാട്ടിലേക്ക് മടങ്ങി. രാജ കൊട്ടാരത്തിലും ദേശീയ പൈതൃക മേളയായ ജനാദ്രിയായിലും ഇസ്ഹാഖിന്റെയും മക്കളുടെയും ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിരുന്നു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇസ്ഹാഖിനും കുടുംബത്തിനും കലാ, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് യാത്രയയപ്പ് നല്‍കി.

മലപ്പുറം പൂക്കോട്ടുംപാടം ഇസ്ഹാഖ്, മക്കളായ ആരിഫ, ജുമാന എന്നിവര്‍ ചിത്രകലയില്‍ പ്രതിഭ തെളിയിച്ചവരാണ്. ഇവരുടെ ചിത്രങ്ങള്‍ രാജ കൊട്ടാരത്തിലും ജനാദ്രിയാ മേളയിലും സ്ഥാനം പിടിച്ചിരുന്നു. ഇതോടെ സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ഇവരുടെ പ്രതിഭ ശ്രദ്ധനേടിയിരുന്നു. പ്രമുഖ അറബിക് പത്രത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു ഇസ്ഹാഖ്.
യാത്രയയപ്പ് സംഗമത്തില്‍ ഷാന്‍ പെരുമ്പാവൂര്‍ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖിനും പത്‌നി നജ്മ ഇസ്ഹാഖിനും റിയാദ് ടാക്കീസിന്റെ ഉപഹാരം ഷൈജു പച്ച സമ്മാനിച്ചു. സൗദിയിലെ അനുഭവങ്ങള്‍ ഇസ്ഹാഖ് പങ്കുവെച്ചു. മുജീബ് കായംകുളം , ഉപദേശകസമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, ആര്‍ട്‌സ് കണ്‍വീനര്‍ ഷാനവാസ് ആലുങ്ങല്‍, റിജോഷ് കടലുണ്ടി, തങ്കച്ചന്‍ വര്‍ഗീസ്, റഫീഖ് തങ്ങള്‍, ഷഫീഖ് പാറയില്‍, ജിബിന്‍ സമദ് എന്നവര്‍ ആശംസകള്‍ നേര്‍ന്നു. ഹരി കായംകുളം സ്വാഗതവും ഷാഫി നിലമ്പൂര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
