
റിയാദ്: പ്രവാചക സ്മരണകള്‍ പങ്കുവെക്കുന്ന സംഗീത ആല്‍ബം റിലീസ് ചെയ്തു. റിയാദിലെ പ്രവാസി കലാകാരന്‍മാരാണ് സലാമത്ത് റസൂലുള്ള എന്ന പേരില്‍ ആല്‍ബം തയ്യാറാക്കിയത്. പ്രവാചകനോടുളള സ്‌നേഹവും സ്തുതി ഗീതങ്ങളുമാണ് സലാമത്ത് റസൂലുളള പങ്കുവെക്കുന്നത്. ആല്‍ബത്തിന്റെ പ്രകാശനം കുഞ്ഞി കുമ്പള, അബ്ദുല്‍ സലീം ആര്‍ത്തിയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ആല്‍ബത്തിന്റെ സംവിധാനവും ആലാപനവും റിയാദിലെ ഗായിക ഷബാന അന്‍ഷാദിന്റേതാണ്. രചനയും സംഗീതവും മന്‍സൂര്‍ കിളിനാകോഡ് നിര്‍വഹിച്ചു. ഓര്‍ക്കസ്ട്ര നബീല്‍ കൊണ്ടോട്ടി, കാമറ എഡിറ്റിംഗ് അന്‍ഷാദ് ഫിലിം ക്രാഫ്റ്റ് എന്നിവരുടേതാണ്. ആല്‍ബത്തിന്റെ അണിയറ ശില്പികളായ ഷഫീക് പുരക്കുന്നില്‍, ജോസ് കടമ്പനാട്, മിസ്ജാദ് സാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
