റിയാദ്: കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സ്വീകരിച്ച നടപടി ഫലം കണ്ടതായി ഭരണാധികാരി സല്‍മാന്‍ രാജാവ്. എട്ടാമത് ശൂറാ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്.
കൊവിഡ് രോഗവ്യാപനം കുറക്കാന്‍ സൗദി അറേബ്യക്ക് കഴിഞ്ഞത് നേട്ടമാണ്. മരണ നിരക്കും നഗുരുതരമായി രോഗം ബാധിച്ചവരുടെ എണ്ണവും കുറഞ്ഞുവരുകയാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങളും മുന്‍കരുതലുകളും പാലിക്കുന്നതിന്റെ ഫലംകൂടിയാണ് കൊവിഡ് പ്രതിരോധം വിജയത്തിലെത്താന്‍ കാരണം.
കൊവിഡിനെതിരെയുളള പോരാട്ടത്തില്‍ പൂര്‍ണമായും സഹകരിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജാവ് നന്ദി അറിയിച്ചു. ഹൂതികള്‍ നിരന്തരം അക്രമണം നടത്തുന്ന ദക്ഷിണ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ഭടന്‍മാര്‍ക്കും രാജവ് നന്ദി പറഞ്ഞു. ഓണ്‍ലൈനിലാണ് രാജാവ് ശൂറാ കൗണ്‍സില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തത്.
അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി തുടരും. പൊതുജനങ്ങളുടെ പണം സംരക്ഷിക്കും. രാജ്യത്തിന്റെ ആര്‍ജിത നേട്ടങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല. അഴിമതി കേസ് അന്വേഷണം സുതാര്യമായിരിക്കും. ഇതു പരസ്യപ്പെടുത്തുമെന്നും രാജാവ് വ്യക്തമാക്കി. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും സന്നിഹിതനായിരുന്നു. ശൂറാ കൗണ്‍സില്‍ സ്പീക്കറും അംഗങ്ങളും രാജാവിനു മുന്നില്‍ സത്യപ്രതിജ്ഞയും ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.