ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ ഹാര ശാഖ ഉദ്ഘാടനം ഡിസം. 15ന്

റിയാദ്: ചോക്കളേറ്റ്, ഈന്തപ്പഴം, നട്‌സ്, സ്‌പൈസസ് എന്നിവ വിതരണം ചെയ്യുന്ന ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡെക്കാന്‍ സ്ട്രീറ്റിന് സമീപം ഡിസംബര്‍ 15ന് വൈകീട്ട് 5.00ന് ഉദ്ഘാടനം ചെയ്യും. ദലാല്‍ ആന്റ് സാറാ ഗ്രൂപ്പ് ചെയര്‍മാന്‍ റക്കാന്‍ അല്‍ ഹര്‍ബി ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വിളവെടുക്കുന്ന പത്തിലധികം ഇനങ്ങളിലുളള ഈന്തപ്പഴം ദലാല്‍ ആന്റ് സാറാ ഔട്‌ലെറ്റില്‍ ലഭ്യമാണ്. അജ്‌വ, സഫാവി, ഖദ്‌റവി, സുക്കരി, അന്‍ബറ, മബ്‌റൂം, സഗായ് എന്നീ ഇനങ്ങളിലുളള ഈന്തപ്പഴം, വിവിധ ഇനം ഈന്തപ്പഴങ്ങളുടെ ഗിഫ്റ്റ് പാക്കറ്റുകള്‍, ഈന്തപ്പഴം മുഖ്യ ചേരുവായാക്കി തയ്യാറാക്കിയ അച്ചാള്‍, സ്‌നാക്‌സ് ഉള്‍പ്പെടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും പുതിയ സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ചോക്‌ളേറ്റ് ബ്രാന്റുകള്‍, മിഠായികള്‍, നട്‌സ്, ഡൈഫ്രൂട്‌സ്, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയും ലഭ്യമാണ്. ആഘോഷങ്ങള്‍, പ്രത്യേക അവസരങ്ങളില്‍ സമ്മാനിക്കാനുളള സ്വീറ്റ്‌സ്, ചേക്‌ളേറ്റ് അടങ്ങിയ ഗിഫ്റ്റുകര്‍ ഓര്‍ഡര്‍ അനുസരിച്ച് ചെയ്തുകൊടുക്കാനും സൗകര്യമുണ്ട്. എല്ലാ ഉത്പ്പന്നങ്ങളും ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഡോര്‍ ഡെലിവറി സൗകര്യവുമുണ്ട്. റിയാദ് നഗരത്തില്‍ ബത്ഹ ബ്രാഞ്ചിനു പുറമെയാണ് ഹാരയില്‍ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

 

Leave a Reply