Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

സ്വര്‍ണക്കുതിപ്പ് തുടര്‍ന്ന് ഖദീജ; സിബിഎസ്ഇ ബാഡ്മിന്റണില്‍ സ്വര്‍ണം

ജെയ്പൂര്‍: സിബിഎസ്ഇ ദേശീയ കായിക മേളയില്‍ ബാഡ്മിന്റണ്‍ താരം ഖദീജ നിസയ്ക്ക് സ്വര്‍ണം. റിയാദ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് പ്ലസ് ടൂ വിദ്യാര്‍ഥിനിയായ ഖദീജ സ്വര്‍ണം നേടിയത്. അണ്ടര്‍ 19 വനിതകളുടെ വിഭാഗത്തിലാണ് സ്‌കൂളിന് അഭിമാന നേട്ടം ഖദജ സമ്മാനിച്ചത്. ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും സിബിഎസ്ഇ ക്ലസ്റ്റര്‍ മീറ്റുകളില്‍ വിജയിച്ച താരങ്ങളാണ് രാജസ്ഥാനിലെ ജെയ്പൂര്‍ ജുന്‍ജുന്‍ അക്കാദമിയില്‍ നടന്ന ബാഡ്മിന്റണ്‍ മത്സരത്തില്‍ മാറ്റുരച്ചത്. പുരുഷ വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് ശൈഖ് വെങ്കലം നേടി.

സൗദി ദേശീയ ഗെയിംസില്‍ രണ്ടാം തവണയും സ്വര്‍ണ മെഡല്‍ ജേതാവാണ് ഖദീജ. ഈ വര്‍ഷം രാജ്യാന്തര തലത്തില്‍ നടന്ന വിവിധ ടൂര്‍ണമെന്റുകളില്‍ മെഡല്‍ നേടി. കഴിഞ്ഞ ആഴ്ച സമാപിച്ച സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഖദീജ സ്വര്‍ണം നേടിയിരുന്നു. മിക്‌സഡ് ഡബിള്‍സിലും ഖദീജ നിസ-മുഹമ്മദ് ശൈഖ് സഖ്യമാണ് സ്വര്‍ണം നേടിയത്.

ഖസാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡബിള്‍സില്‍ വെങ്കലം, മിക്‌സഡില്‍ വെങ്കലം, ബഹ്‌റൈന്‍ ജൂനിയര്‍ ഇന്റര്‍നാഷണല്‍ സിംഗിള്‍സില്‍ വെങ്കലം, മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം, ഡബിള്‍സില്‍ വെളളി എന്നിവ നേടി. അല്‍ജീരിയ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം ഉള്‍പ്പെടെ ഈ വര്‍ഷവം എട്ട് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മെഡല്‍ നേടി. കോഴിക്കോട് കൊടുവളളി കൂടത്തിങ്കല്‍ അബ്ദുല്‍ ലത്തീഫിന്റെയും ഷാനിദയുടെയും മകളാണ് ഖദീജ നിസ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top