റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ അരീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ഡബ്‌ളിയു അബ്ദുറഹ്മാന് ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ സ്വീകരണം നല്‍കി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഒഐസിസി പ്രസിഡന്റ് സിദ്ദിഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത്, മലപ്പുറം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട്, ജനറല്‍ സെക്രട്ടറി അന്‍സാര്‍ വാഴക്കാട്, ജോ. ട്രഷറര്‍ ഷറഫു ചിറ്റന്‍, നിര്‍വ്വാഹക സമിതി അംഗം സലീം വാഴക്കാട് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും ട്രഷറര്‍ സാദിക്ക് വടപുറം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.