റിയാദ്: സ്വയം വിമശനം നടത്തുകയും തിരുത്തുകയും ചെയ്യുന്ന ഇടതു നേതാക്കളില്‍ പ്രമുഖനാണ് വിടവാങ്ങിയ കാനം രാജേന്ദ്രനെന്ന് ന്യൂ ഏജ് ഇന്ത്യാ സാംസ്‌കാരിക വേദി. ഇടതു ഐക്യത്തിന് മുന്നില്‍ നിന്നു നയിക്കുകയും സിപിഐ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തു. സാധാരണക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ചേരിയാണ് ഇടതുപക്ഷമെന്ന് ബോധവത്ക്കരിക്കാനും കാനം രാജേന്ദ്രന് കഴിഞ്ഞെന്നും അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. സമീര്‍ ന്യൂ ഏജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുള്ള വല്ലാഞ്ചിറ (ഒഐസിസി), ഷാനവാസ് (ന്യൂ ഏജ്), സുരേഷ് കണ്ണപുരം (കേളി), സത്താര്‍ താമരത്ത് (കെഎംസിസി), ബാബു (നവോദയ), ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂര്‍, നാസര്‍ ലെയ്‌സ്, ഷാരോണ്‍ കലാഭവന്‍, സലിം മഠത്തില്‍, മുഹമ്മദ് സാലി, വിനോദ് കൃഷ്ണ, ഷുഹൈബ് എന്നിവര്‍ കാനം രാജേന്ദ്രനെ അനുസ്മരിച്ചു.






