Sauditimesonline

TEMPERATURE
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചു

ഓര്‍ബിറ്റ് സ്റ്റാര്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുളള ഓര്‍ബിറ്റ് സ്റ്റാര്‍ ട്രേഡിംഗ് കമ്പനിയുടെ റിയാദ് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. മലസ് സലാഹുദ്ദീന്‍ അയ്യൂബി റോഡില്‍ പുതിയ ഷോ റൂമിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ അബ്ദുസ്സലാമിന്റെ സാന്നിധ്യത്തില്‍ താരിഖ് ഫഹദ് അല്‍ മഗ്‌രബി നിര്‍വഹിച്ചു.

പൈപ്പുകള്‍, ഫിറ്റിംഗുകള്‍, വാല്‍വുകള്‍, ഇലക്‌ട്രോ മെക്കാനിക്കല്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഓര്‍ബിറ്റ് സ്റ്റാറിന്റെ പ്രത്യേകത. ഇതിനു പുറമെ സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ നിര്‍മിത വാല്‍വുകള്‍, ഫിറ്റിംഗ്‌സുകള്‍ എന്നിവയില്‍ പ്രത്യേക പ്രാവീണ്യവും ഓര്‍ബിറ്റ് സ്റ്റാറിനുണ്ട്. അന്താരാഷ്ട്ര ഗുണനിലവാരത്തിന് പുറമെ അരാംകോ സ്റ്റാന്‍ഡേര്‍ഡ് ഉത്പ്പന്നങ്ങള്‍ നിര്‍മാതാക്കളില്‍ നേന്ന് നേരിട്ട് ശേഖരിച്ച് സൗദിയിലെ വന്‍കിട പ്രൊജക്ടുകള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ ത്രെഡഡ് ഫിറ്റിഗുകളും ബാള്‍ വാല്‍വുകളുടെയും നിര്‍മാതാക്കളായ ചൈനയിലെ കംഗ്‌സു കെഎച് ഫിറ്റിംഗ് കോര്‍പ്പറേഷന്‍, സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ വെല്‍ഡഡ് പൈപ്പുകള്‍, ഫിറ്റിഗുകള്‍ എന്നിവ ഉത്പ്പാദിപ്പിക്കുന്ന തൈവാനിലെ ടിഎ ചെന്‍ സ്‌റ്റൈന്‍ലെസ് പൈപ് കമ്പനി ലിമിറ്റഡ്, സൗദിയിലെ അര്‍മെറ്റല്‍ കമ്പനി ലിമിറ്റഡ് എന്നിവയുടെ അംഗീകൃത ഡീലറാണ് ഓര്‍ബിറ്റ് സ്റ്റാര്‍.

അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ടെസ്റ്റിംഗ് ആന്റ് മെറ്റീരിയല്‍സ് (എഎസ്ടിഎം), അമേരിക്കന്‍ ാെസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സ് (എഎസ്എംഇ) തുടങ്ങിയ ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ ഉത്പ്പന്നങ്ങളാണ് ഓര്‍ബിറ്റ് സ്റ്റാര്‍ വിതരണം ചെയ്യുന്നത്. ഇതിനു പുറമെ സൗദി അറേബ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനും സൗദി അരാംകോയും നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം ഉറപ്പുവരുത്തി ഓര്‍ബിറ്റ് ്രബാന്റിലുളള ഇലക്‌ട്രോ മെക്കാനിക്കല്‍ ഉത്പ്പന്നങ്ങളും വിതരണം ചെയ്യുന്നുണ്ട്.

അന്താരാഷ്ട്ര ബ്രാന്റുകളുടെ എഫ്‌സിഎസ്, എഫ്എസ്എസ് ഫിറ്റിംഗുകള്‍, ഗ്രൂവിഡ് ഫിറ്റിംഗ്‌സ്, ഗേറ്റ്, ചെക്, ഗ്‌ളോബ് വാല്‍വുകള്‍, ഫയര്‍ ഫൈറ്റിംഗ് വാല്‍വുകള്‍, ടെസ്റ്റ് ആന്റ് ഡ്രൈന്‍ വാല്‍വുകള്‍, ബട്ടര്‍ഫ്‌ളൈ വാല്‍വുകള്‍, റബര്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റ് സ്പ്രിങ്ക്‌ളര്‍. പ്രഷര്‍ ഗേജ്, തെര്‍മോ മീറ്റര്‍, ഗാസ്‌കറ്റ് തുടങ്ങി വ്യാവസായിക ആവശ്യങ്ങള്‍ക്കുളള മുഴുവന്‍ ഉത്പ്പന്നങ്ങളും ഓര്‍ബിറ്റ് സ്റ്റാറില്‍ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ അബ്ദുസ്സലാം പറഞ്ഞു.

ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്റ് സ്റ്റാര്‍ സൗദിയിലെ പുതിയ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഗ്രോസറി റീട്ടെയില്‍ രംഗത്ത് ‘സ്റ്റാര്‍’ എന്ന പേരില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചിട്ടുണ്ട്. മിനിമാര്‍ക്കറ്റിന്റെ പ്രഥമ ശാഖയുടെ പ്രവര്‍ത്തനവും റിയാദില്‍ ആരംഭിച്ചു. ഇതിനു പുറമെ മലേഷ്യന്‍ കോഫി ബ്രാണ്ട് ‘നയണ്‍ ഔണ്‍സ്’ കിയോസ്‌കുകള്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആരംഭിക്കും. പ്രഥമ ശാഖ അല്‍ ഹസയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും മുസ്തഫ അബ്ദുസ്സലാം പറഞ്ഞു. ജിദ്ദ ബ്രാഞ്ച് മാനേജര്‍ സല്‍മാന്‍ അഷ്‌റഫ്, ഫൈനാന്‍സ് മാനേജര്‍ ഷുഹൈബ് എ സലാം എന്നിവരും സന്നിഹിതരായിരുന്നു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top