ആലപ്പുഴ: തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവര്‍കോവിലുമായി മക്ക ഐഎംസിസി വൈസ് പ്രസിഡന്റ് സജിമോന്‍ തൈപ്പറമ്പില്‍ കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തിന് കാര്യക്ഷമമായ പദ്ധതി നടപ്പിലാക്കണം.
കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ ഗള്‍ഫ് പ്രവാസികള്‍ ആരംഭിച്ച നിരവധി സ്വയം സംരംഭങ്ങള്‍ പൂട്ടിപ്പോയ സാഹചര്യമുണ്ട്. ഇത് പഠിക്കുകയും പ്രവാസികള്‍ വിവിധ രംഗങ്ങളില്‍ നേടിയെടുത്ത കഴിവും ശേഷിയും പ്രയോജനപ്പെടുത്തി തൊഴിലും സംരംഭങ്ങളും കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും സജിമോന്‍ തൈപ്പറമ്പില്‍ ആവശ്യപ്പെട്ടു.
നവ കേരള സദസില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തിയ മന്ത്രിക്ക് ഐഎംസിസി മക്ക-ആലപ്പുഴ ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് സജിമോന്‍ തൈപ്പറമ്പില്‍ സ്‌നേഹോപഹാരം സമ്മാനിച്ചു. ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് നിസാറുദ്ദീന്‍ മൗലവി കാക്കോന്തറ, ജില്ലാ ജനറല്‍ സെക്രട്ടറി ഹബീബുള്ള, ഓര്‍ഗനൈസിംഗ് സെക്രട്ടറി സുധീര്‍ കോയ. ജില്ലാ വൈസ് പ്രസിഡണ്ട് എ കെ ഉവൈസ്, ആലപ്പുഴ മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.