Sauditimesonline

SaudiTimes

ദമ്മാം മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ദമ്മാം: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ദമ്മാം മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റോയല്‍ മലബാര്‍ റസ്റ്റോറന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ്-ഗള്‍ഫ് മാധ്യമം), സിറാജുദീന്‍ വെഞ്ഞാറമൂട് (ജനറല്‍ സെക്രട്ടറി-തേജസ്), മുജീബ് കളത്തില്‍ (ട്രഷറര്‍-ജയ്ഹിന്ദ്), വൈസ് പ്രസിഡന്റ് ലുഖ്മാന്‍ വിളത്തൂര്‍ (മനോരമ), ജോയിന്റ് സെക്രട്ടറി വിഷ്ണുദത്ത് എളമ്പുലാശ്ശേരി (കൈരളി) എന്നിവരാണ് ഭാരവാഹികള്‍. മുന്‍ പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍ വരണാധികാരിയായിരുന്നു.

മുതിര്‍ന്ന അംഗം പി.ടി അലവി (ജീവന്‍ ടിവി) വഹിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ചെറിയാന്‍ കിടങ്ങന്നൂര്‍ (മംഗളം) അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആളത്ത് (ചന്ദ്രിക) വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഹബീബ് ഏലംകുളം (മലയാളം ന്യൂസ്), നൗഷാദ് ഇരിക്കൂര്‍ (മീഡിയവണ്‍), സുബൈര്‍ ഉദിനൂര്‍ (24 ന്യൂസ്) ചര്‍ച്ചയില്‍ പങ്കെടുത്തു. ഓഡിറ്ററായി മുഹമ്മദ് റഫീഖ് ചെമ്പോത്തറയെ (സിറാജ്) ചുമതലപ്പെടുത്തി. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ നയപ്രഖ്യാപനം നടത്തി. അഷ്‌റഫ്ആളത്ത് സ്വാഗതവും സിറാജുദീന്‍ നന്ദിയും പറഞ്ഞു.

കോവിഡ് നിയമാവലികള്‍ പാലിച്ച് കൊണ്ട് ഒക്ടോബര്‍ 24 മുതല്‍ വാര്‍ത്താ സമ്മേളനങ്ങള്‍ പുനരാരംഭിക്കു. വാര്‍ത്താ സമ്മേളനങ്ങള്‍ക്കു ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട് (0509421019), ട്രഷറര്‍ മുജീബ് കളത്തില്‍ (0502951575) എന്നിവരെ ബന്ധപ്പെടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top