
റിയാദ്: വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രാലയം സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഫരീഹ് പറഞ്ഞു. ഒരംഗത്തിന് മാസം 400 റിയാലാണ് ലെവി ഈടാക്കുന്നത്.

രാജ്യത്ത് വിദേശ തൊഴിലാളികളുടെ മക്കളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. ഇതു കുറച്ചുകൊണ്ടുവരുന്നതിനാണ് ആശ്രിത ലെവി ഏര്‍പ്പെടുത്തിയത്. രാജ്യത്തിന് ആവശ്യമില്ലാത്ത വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരണം. എന്നാല്‍ മാത്രമേ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുകയുളളൂ. ഇതാണ് ആശ്രിത ലെവി നടപ്പിലാക്കാന്‍ കാരണം.
തൊഴിലാളികള്‍ക്കുളള ലെവി തൊഴിലുടമയും ആശ്രിതര്‍ക്കുളള ലെവി ഗൃഹനാഥനുമാണ് അടക്കേണ്ടത്. 2017ലാണ് ലെവി നിലവില്‍ വന്നത്. 100 റിയാലായിരുന്ന ലെവി ഈ വര്‍ഷം ജൂലൈ മുതല്‍ മാസം 400 റിയാലായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
