Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

‘ഡിജിറ്റല്‍ ഗവണ്‍മെന്റ്’: സൗദി അറേബ്യക്ക് അഞ്ചാം സ്ഥാനം

റിയാദ്: ഡിജിറ്റല്‍ സര്‍വീസ് നല്‍കുന്ന ഗവണ്‍മെന്റുകളില്‍ സൗദി അറേബ്യക്ക് ലോകത്ത് അഞ്ചാം സ്ഥാനം. അന്താരാഷ്ട്ര കണ്‍സള്‍ടിംഗ് ഏജന്‍സിയായ അക്‌സെഞ്ചര്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തിന് നേട്ടം.

സര്‍ക്കാര്‍ ഇ-സേവനം നല്‍കുന്നതില്‍ മികച്ച സംവിധാനങ്ങളാണ് രാജ്യത്തുളളത്. ഇതിനായി സ്ഥിരമായ നിക്ഷേപവും രാജ്യം നടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രവര്‍ത്തന ക്ഷമതയുണ്ടെന്നും അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ അക്‌സെഞ്ചര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 500 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറില്‍ 280 സേവനങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം 1.8 കോടി ഉപഭോക്താക്കളാണ് അബ്ഷിര്‍ പോര്‍ട്ടലിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. ഇത്തരത്തില്‍ രാജ്യത്തെ മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും ഇ സേവനങ്ങള്‍ നല്‍കുന്നുണ്ട്. മാത്രമല്ല, പൊതുജന താല്‍പര്യമുളള വിഷയങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി ആശയ വിനിമയവും നടത്തുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സൗദി അറേബ്യക്ക് ആഗോള തലത്തില്‍ അഞ്ചാം സ്ഥാനം ലഭിച്ചത്‌

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top