മിദിലാജ് വലിയന്നൂര്‍

തബൂക്: സൗദി അറേബ്യയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂകിലെ പൗരാണിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ പ്രവാഹം. തബൂക് കോട്ട, മദിയന്‍ ശുഹൈബ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് സന്ദര്‍ശകരെത്തുന്നത്.
അയ്യായിരം വര്‍ഷം പഴക്കമുളള ചരിത്രവും പൗരാണിക കേന്ദ്രങ്ങളുമാണ് തബൂക് പ്രവിശ്യയെ ശ്രദ്ധേയമാക്കുന്നത്. മാത്രമല്ല, മിത ശീതകാലാവസ്ഥയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. ശുഐബ് നബിയുടെ നഗരം എന്നറിയപ്പെടുന്ന മദിയന്‍ ശുഹൈബ് പ്രദേശത്ത് കുന്നുകളില്‍ നിര്‍മിച്ച വാസ സ്ഥലങ്ങളാണ് മുഖ്യ ആകര്‍ഷണം.
കേരളത്തില്‍ കൊവിഡ് രൂക്ഷമായതോടെ പല മലയാളി കുടുംബങ്ങളും വാര്‍ഷികാവധി സൗദിയില്‍ തന്നെ ചെലവഴിക്കുകയാണ്. അവരാണ് സന്ദര്‍ശകരിലേറെയും.

എഡി 630ല്‍ പ്രവാചകന്‍ സന്ദര്‍ശിച്ച തൗബ മസ്ജിദ്, ബിസി 3500ല്‍ നിര്‍മിച്ച തബൂക്ക് കോട്ട എന്നിവ സന്ദര്‍ശിക്കാന്‍ നിരവധിയാളുകളാണ് എത്തുന്നത്. തബൂക് കോട്ട ടൂറിസം വകുപ്പ് ഏറ്റെടുത്ത് മ്യൂസിയമാക്കി. ഇവിടെ പൗരാണിക ചരിത്രവും പൈതൃകവും വിളംബരം ചെയ്യുന്ന നിരവധി ശേഷിപ്പുകളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 1920ല്‍ സര്‍വീസ് അവസാനിപ്പിച്ച ദമാസ്‌കസ് മുതല്‍ മദീന വരെയുളള റെയില്‍ ശൃംഘലയില്‍ ഉള്‍പ്പെട്ട തബൂക് റെയില്‍വേ സ്‌റ്റേഷനും സന്ദര്‍കരെ ആകര്‍ഷിക്കുന്നുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
