വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ‘ദിശ’ ഓണാഘോഷം

റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’യുടെ വിവിധ യൂണിറ്റ് കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ വിപുലാമയ പരിപാടികളോടെ ഓണം ആഘോഷിച്ചു. റിയാദ് റീജിയണല്‍ കമ്മിറ്റിയുടെ കീഴിലുള്ള അല്‍ഖര്‍ജില്‍ നടന്ന ഓണാഘോഷം ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈത്തിമുരുകന്‍ അധ്യക്ഷത വഹിച്ചു. ദിശ നാഷണല്‍ പ്രസിഡന്റ് കനകലാല്‍.കെ.എം ഓണ സന്ദേശം നല്‍കി.

സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോ.അന്‍വര്‍ ഖുര്‍ഷീദ്, ശിഹാബ് കൊട്ടുകാട്, ഡോ.നാസര്‍, മനു സി. മധു, പി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. നൃത്താധ്യാപിക റീന കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ചിലങ്ക നൃത്തവിദ്യാലയത്തിലെ കലാകാരന്മാരുടെ നൃത്തനൃത്യങ്ങള്‍, സ്വരലയ ഒരുക്കിയ സംഗീത വിരുന്ന് എന്നിവ അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും കായിക മത്സരങ്ങളും ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

നോര്‍ത്ത് റിയാദ് യൂണിറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകരായ റസൂല്‍ സലാം, നിബു വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. പുലികളിയും തിരുവാതിരകളിയും തുടങ്ങി വര്‍ണാഭമായ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. സൗത്ത് റിയാദ് യൂണിറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ ആണ് നടന്നത്. കൂടാതെ സൗദിയിലെ വിവിധ യൂണിറ്റ് കൗണ്‌സിലുകളുടെ നേതൃത്വത്തിലും ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

Leave a Reply