
റിയാദ്: ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. ‘നുസ്‌ക്’ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ എന്നിവ വഴി ഈ വര്‍ഷത്തെ ഹജ്ജ് പാക്കേജ് തെരഞ്ഞെടുക്കാം. സൗദി പൗരന്മാര്‍ക്കും റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ക്കും അതിവേഗം ഹജ്ജ് ബുക്കിങ് സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി.

പാക്കേജ് തെരഞ്ഞെടുക്കുന്നതിനു മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ഇതിനായി ‘മൈ ഹെല്‍ത്ത്’ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തണം. https://masar.nusuk.sa/individuals വെബ്‌സൈറ്റ് വഴി പാക്കേജുകള്‍ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.