
റിയാദ്: സൗദിയുടെ ഗവേഷണ റോക്കറ്റ് ‘ഫലക്’ വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകര്‍ക്കുള്ള വിവര ശേഖരണത്തിനും പഠനത്തിനുമാണ് ഫലക് ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചത്. ദൗത്യം അഞ്ചു ദിവസം വരെ നീണ്ടുനില്‍ക്കും.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നു സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഒന്‍പത് ഉപയോഗിച്ച് ഏപ്രില്‍ 1ന് പുലര്‍ച്ചെ 4.45 നായിരുന്നു വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ കണ്ണിന്റെ ആരോഗ്യം പഠന വിധേയമാക്കുകയാണ് ലക്ഷ്യം. ദീര്‍ഘകാലം ബഹിരാകാശത്തു കഴിയുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളുടെ ശാസ്ത്രീയ വിശദീകരണം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ കണ്ടെത്തും. ഫലക് സ്‌പേസ് സയന്‍സ് ആന്‍ഡ് റിസേര്‍ച്, മുഹമ്മദ് ബിന്‍ സല്‍മാന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗവേഷണം.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.