
റിയാദ്: അവധിയില്‍ രാജ്യത്തിനു പുറത്തുളളവരുടെ സൗദി എക്‌സിറ്റ് റീ എന്‍ട്രി വീസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് ഫീസ് വര്‍ധിച്ചു. ഒരു മാസം ദൈര്‍ഘ്യമുളള വീസയ്ക്ക് 100 റിയാല്‍ എന്നത് 200 റിയാലായാണ് വര്‍ധിപ്പിച്ചത്. ഡിസംബര്‍ 6ന് ഇതു സംബന്ധിച്ച് അറിയിപ്പ് വന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് നടപ്പിലാക്കിയത്. മാസം കൂടുന്നതിനനുസരിച്ച് ഫീസ് ഇരട്ടിയാകും. രണ്ടു മാസത്തേക്ക് 400 റിയാലും നാലു മാസത്തേക്കു 800 റിയാലും അടക്കണം. രാജ്യത്തിനു പുറത്തുളളവരുടെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്നതിനു മാത്രമാണ് പുതിയ ഫീസ് നിരക്ക് ബാധകം.

നേരത്തെ റീ എന്‍ട്രിയില്‍ രാജ്യം വിടുന്നവരുടെ കാലാവധി കഴിഞ്ഞാല്‍ സ്‌പോണ്‍സര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന എക്‌സ്‌റ്റെന്‍ഷന്‍ ഡോകുമെന്റ് വിദേശ രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയം വഴി പുതുക്കുകയാണ് ചെയ്തിരുന്നത്. സമയ നഷ്ടവും സാമ്പത്തിക ചെലവും ഇതിനു വന്നിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഇഖാമ കാലാവധിയുളളവര്‍ക്ക് രാജ്യത്തിന് പുറത്തു നിന്ന് റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കാന്‍ അവസരം ലഭിച്ചത്. റീ എന്‍ട്രിയില്‍ രാജ്യം വിട്ടവരുടെ ഇഖാമ കാലാവധി കഴിഞ്ഞാല്‍ പുതുക്കാനും രണ്ടു വര്‍ഷം മുമ്പ് അനുമതി നല്‍കിയിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.