
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്ക് ശില്പശാല സംഘടിപ്പിക്കുന്നു. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) ആണ് അഞ്ച് ദിവസത്തെ ‘ലോഞ്ച് പാഡ് വര്‍ക്ക്‌ഷോപ്പ്’ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്, മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിശീലനം ഒരുക്കുന്നത്.

2025 ഫെബ്രുവരി 17 മുതല്‍ 21 വരെ മലപ്പുറം ജില്ല വ്യവസായ കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം. സംരംഭകത്വ പരിശീലനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികള്‍ ഫെബ്രുവരി 05 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 04712770534/+918592958677 നമ്പറുകളിലോ nbfc.coordinator@gmail.com ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്കുംപങ്കെടുക്കാം. സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് തയ്യാറാക്കുന്ന വിധം, സെയില്‍സ്, മാര്‍ക്കറ്റിങ്, ബാങ്ക് വായ്പകള്‍, ജിഎസ്ടി, വിവിധ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം തുടങ്ങിയ വിവിധ സെഷനുകള്‍ ഉള്‍പെടുന്ന പരിപാടിയാണ് ലോഞ്ച് പാഡ് വര്‍ക്ക്‌ഷോപ്പ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.