
റിയാദ്: സൗദി ദേശീയ ഗാനത്തിന് പുതിയ ഈണം വരുന്നു. ഇതിനായി രാജ്യാന്തര പ്രശസ്തനായ സംഗീതജ്ഞനും ഓസ്‌കാര്‍ ജേതാവുമായ ഹാന്‍സ് സിമ്മറുമായി സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍കി അല്‍ അല്‍ശൈഖ് കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം കൂടുതല്‍ സമ്പന്നമാക്കാന്‍ ദേശീയ ഗാനത്തിന്റെ ഈണവും താളവും പുന:ക്രമീകരിക്കും.

റിയാദ് സീസണ്‍ ഉള്‍പ്പെടെയുളള പരിപാടികളിലെ സംഗീത കച്ചേരി സംബന്ധിച്ച് ഹാന്‍സ് സിമ്മറുമായി വിശദ ചര്‍ച്ച നടത്തിയതായും തുര്‍കി അല്‍ അല്‍ശൈഖ് പറഞ്ഞു.
നവീന വ്യാഖാനം നല്‍കി ദേശീയ ഗാനം ആകര്‍ഷണീയമാക്കുകയാണ് ലക്ഷ്യം. വ്യത്യസ്ത സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ദേശീയ ഗാനം മനോഹരമാക്കുകയാണ് ലക്ഷ്യം.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.