Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

‘തസ്‌വീദ്’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ഫിദാനും ആമിറും ചാമ്പ്യന്‍

റിയാദ്: കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ‘തസ്‌വീദ്’ ക്യാമ്പയിനിന്റെ ഭാഗമായി വികെ അബ്ദുള്‍ കാദര്‍ സാഹിബ് സ്മാരക ഇന്റര്‍നാഷനല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് ഗ്രീന്‍ ക്ലബ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ അരങ്ങേറിയ മത്സരത്തില്‍ സൗദിയ്ക്കു പുറമെ ജിസിസി രാഷ്ട്രങ്ങളിലെ പ്രഗല്‍ഭരായ മുന്നൂറ്റി അന്‍പതിലധികം പ്രതിഭകള്‍ വിവിധ കാറ്റഗറിയില്‍ മാറ്റുരച്ചു. 23 കാറ്റഗറികളിലായി നടന്ന ടൂര്‍ണമെന്റില്‍ ഏറ്റവും ആവേശകരമായ ചാമ്പ്യന്‍ഷിപ്പ് ട്രോഫി വിഭാഗത്തില്‍ സൗദി നാഷണല്‍ ബാഡ്മിന്റണ്‍ പ്ലയെര്‍ ഫിദാന്‍ സാജിദ്, സിന്മര്‍ ബാഡ്മിന്റണ്‍ ക്ലബ് അംഗം ആമിര്‍ ആസിം ടീം വിന്നേഴ്‌സ് ട്രോഫി നേടി. ബഹ്‌റൈനില്‍ നിന്നുളള ജെഫിന്‍ ജെസ്, മുഹമ്മദ് ആശിഖ് എന്നിവരെയാണ് മുട്ടുകുത്തിച്ചത്.

റിയാദിലെ ബാഡ്മിന്റണ്‍ ക്ലബുകളായ ഗ്രീന്‍ ക്ലബ്, റായീദ് സ്‌പോര്‍ട്‌സ് ക്ലബ്, സിന്‍മാര്‍ ക്ലബ്ബ്, ഐബിസി തുടങ്ങിയവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ മഖ്ബൂല്‍ മണലോയി ടൂര്‍ണമെന്റ് ഡയറക്ടര്‍ ആയിരുന്നു. ഗ്രീന്‍ ക്ലബ് പ്ലേയേഴ്‌സിന്റെ ടെക്‌നികല്‍ ടീമിന്റെ സഹകരണത്തോടെ നടന്ന ടൂര്‍ണമെന്റ് പ്രൊഫഷണല്‍ ടൂര്‍ണമെന്റിന്റെ അനുഭവമാണ് സമ്മാനിച്ചത്.

സമാപന സമ്മേളനം സൗദി നാഷണല്‍ കെഎംസിസി വൈസ് പ്രസിഡന്റ് വികെ മുഹമ്മദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ മുജീബ് ഉപ്പട, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ മജീദ് പെരുമ്പ, അബ്ദുല്‍ റഹ്മാന്‍ ഫറൂഖ്, നജീബ് നെല്ലാങ്കണ്ടി, മഖ്ബൂല്‍ മണലോയി, പ്രോഗ്രാം അഡ്വൈസര്‍ ഷാഹിദ് മാസ്റ്റര്‍, റായിദ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഹാരിഫ്, ഗ്രീന്‍ ക്ലബ് ഡയറക്ടര്‍ മുഹമ്മദ് കണ്ടക്കൈ, ജില്ലാ കെഎംസിസി ചെയര്‍മാന്‍ റസാക്ക് വളക്കൈ, ഓര്‍ഗനൈസിംഗ് സെക്രട്ടറി മെഹ്ബൂബ് ചെറിയവളപ്പ്, കെ ടി അബൂബക്കര്‍, മുഹമ്മദ് കുട്ടി, ലിയാകത്ത് നീര്‍വേലി, ഹുസൈന്‍ കുപ്പം, ഷെരീഫ് തിലാനൂര്‍, അബ്ദുല്‍ റഹ്മാന്‍ കൊയ്യോട്, സ്‌പോര്‍ട്‌സ് വിങ്ങ് ചെയര്‍മാന്‍ നൗഷാദ് കെ പി, മുഹമ്മദ് ഷബാബ്, റാഫി ടി കെ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ വി പി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുക്താര്‍ പി ടി പി സ്വാഗതവും, സെക്രട്ടറി സിദ്ദിഖ് കല്യാശ്ശേരി നന്ദിയും പറഞ്ഞു.

ബഷീര്‍ നാലകത്ത്, ജസീര്‍ തലശ്ശേരി, ഗുലാം പാനൂര്‍, സാബിത്ത് വേങ്ങാട്, സമീര്‍ കണ്ണാടിപ്പറമ്പ, ജാഫര്‍ സാദിഖ്, ഫുആദ് ചേലേരി, ഷംഷീദ് മട്ടന്നൂര്‍, ബഷീര്‍ പിണറായി, മഹറൂഫ് കടാങ്കോട്,ഇക്ബാല്‍ കണ്ണൂര്‍, പ്രമോദ് ഇരിക്കൂര്‍, അബ്ദുള്ള കവ്വായി, നിഷാദ് ധര്‍മ്മടം, കാസിം പന്നിയൂര്‍, റഷീദ് പാപ്പിനിശ്ശേരി, സയ്യാന്‍ ലിയാകത്ത് അലി, സലീം കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top