Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ് ബോളിവാര്‍ഡില്‍ ഡ്രോണ്‍ റേസിംഗ് വേള്‍ഡ് കപ്പ്

റിയാദ്: ബൊളിവാര്‍ഡ് സിറ്റിയില്‍ സിറ്റിയില്‍ ആരംഭിച്ച ഡ്രോണ്‍ റേസിംഗ് വേള്‍ഡ് കപ്പ് വിജയികളെ കാത്തിരിക്കുന്നത് 3.46 ലക്ഷം ഡോളറിലധികൂം തുകയുടെ സമ്മാനങ്ങള്‍. വേള്‍ഡ് എയര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനുമായി സഹകരിച്ച് സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആന്‍ഡ് ഡ്രോണ്‍സ് ആണ് മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍ റേസിംഗ് കപ്പ്.

2016ല്‍ ഡ്രോണ്‍ റേസിംഗ് ആരംഭിച്ചതിനുശേഷം പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക മേഖലയില്‍ ആദ്യമായാണ് മത്സരം നടക്കുന്നത്. 2024ലെ എഫ്എഐ വേള്‍ഡ് ഡ്രോണ്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ കിം മിന്‍ജെ, യുകി ഹാഷിമോട്ടോ എന്നിവരുള്‍പ്പെടെ ഈ വര്‍ഷം ലോക ചാമ്പ്യന്മാര്‍ പങ്കെടുക്കും.

2023ലെ എഫ്എഐ ഡ്രോണ്‍ റേസിംഗ് വേള്‍ഡ് കപ്പ് ജേതാവായ കില്ലിയന്‍ റൂസോ, 2024ലെ വനിതാ ഡ്രോണ്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് ജേതാവായ ലൂയിസ റിസോ, 2023ലെ വേള്‍ഡ് ഡ്രോണ്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് ജേതാവായ മിന്‍ ചാന്‍ കിം എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മത്സരത്തില്‍ പങ്കെടുക്കും. സൗദിയിലെ പ്രമുഖ ഡ്രോണ്‍ പൈലറ്റുമാരും മത്സരിക്കും. യോഗ്യതാ റൗണ്ടുകള്‍ നാളെ ഉച്ചവരെ തുടരും. ശനിയാഴ്ച ഫൈനല്‍ മത്സരം അരങ്ങേറും.

അമച്വര്‍, പ്രൊഫഷണല്‍ ഡ്രോണ്‍സ് പരിശീലനത്തിനുളള ഹബ്, സ്പീഡ് മത്സരങ്ങള്‍ക്കുളള ഡ്രോണ്‍ റേസിംഗ് സോണ്‍, ഡ്രോണുകള്‍ പരീക്ഷിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും രൂപകല്‍പ്പന ചെയ്ത ഫ്‌ളൈ ഫ്രീ സോണ്‍ എന്നിവ ബോളിവാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനുപുറമെ, ഡ്രോണ്‍ പറത്താന്‍ പരിശീലിക്കുന്നതിന് വെര്‍ച്വല്‍റിയാലിറ്റി ഡ്രോണ്‍ റേസിംഗ് സിമുലേഷന്‍. ഡ്രോണ്‍ രൂപകല്‍പ്പന ചെയ്യുന്നതിനും അസംബ്ലിംഗ് ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള വര്‍ക്ക്‌ഷോപ്പുകള്‍, മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫാന്‍സ് സോണ്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top