Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

അറേബ്യന്‍ ഡ്രൈവേഴ്‌സ് വാര്‍ഷികാഘോഷം മാര്‍ച്ച് 13ന്

റിയാദ്: അറേബ്യന്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് എക്‌സിറ്റ് എട്ടിലെ ദുര്‍റ അല്‍ മംലക ആഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികളെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 4ന് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക രെജിസ്‌ട്രേഷന്‍, പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ എന്നിവ നടക്കും. റിവയുമായി സഹകരിച്ച് 16 ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മത്സരവും നടക്കും. പിന്നണിഗായകര്‍ നയിക്കുന്ന ഇശല്‍ അറേബ്യാ സംഗീത വിരുന്നും അരങ്ങേറും. ഗായകരായ അക്ബര്‍ ഖാന്‍, അന്‍സാര്‍ കൊച്ചി, ഷജീര്‍ അബൂബക്കര്‍, ആശാ ഷിബു എന്നിവര്‍ നേതൃത്വം നല്‍കും. പ്രവാസി കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും.

ചികിത്സ, വിവാഹം, നിര്‍ധനകുടുംബത്തിലെ കുട്ടികള്‍ക്കുളള സഹായം തുടങ്ങി രണ്ടു വര്‍ഷത്തിനിടെ 10 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തതായി സംഘാടകര്‍ പറഞ്ഞു. വാര്‍ഷികാഘോഷങ്ങളു ൈഭാഗമായി ഡ്രൈവിംഗ് മേഖലയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ അസോസിയേഷന്‍ അംഗങ്ങളെ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോര്‍ജ് തൃശൂര്‍, സെക്രട്ടറി മുഹമ്മദ് ഷാ വെഞ്ഞാറമൂട്, ട്രഷറര്‍ ഷജീര്‍ തിരുവനന്തപുരം, പ്രോഗ്രാം കണ്‍വീനര്‍ ജോജു ജോസ്, മീഡിയ കോര്‍ഡിനേറ്റര്‍ ഷാഫി മൂര്‍ക്കനാട്, വൈസ് പ്രസിഡന്റ് റഫീഖ് തൃശൂര്‍, ജോയിന്റ് സെക്രട്ടറി മുസ്തഫ മഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top