
റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 30ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 29 ശനി ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്ന് ഹോത്ത സുദൈര്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് പ്രവചനം. മജ്മഅ യൂനിവേഴ്‌സിറ്റിക്ക് കീഴിലുളള ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം ചന്ദ്രപ്പിറവി നിരീക്ഷിക്കുന്നതില്‍ രാജ്യത്തെ അറിയപ്പെടുന്ന സ്ഥാപനമാണ്. ശനിന സൂര്യാസ്തമയത്തിന് എട്ട് മിനിറ്റിന് ശേഷം ചന്ദ്രപിറ ദൃശ്യമാകാനാണ് സാധ്യത. രാജ്യത്ത് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ടു വരെയാണ് പെരുന്നാള്‍ അവധി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.