
റിയാദ്: കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ച് ഭിക്ഷാടനം നടത്തയ സംഘം സൗദിയില്‍ പിടിയില്‍. യമന്‍ പൗരന്‍മാരായ 12 പേരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡുകളിലും പൊതുയിടങ്ങളിലും ഭിക്ഷാടനം നടത്തുന്നതിനാണ് കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചത്.

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഭിക്ഷാടകനികളായ യാചകരെ കണ്ടെത്തുന്നതിനു പരിശോധന തുടരുകയാണ്. ജിദ്ദയില്‍ സുരക്ഷ പട്രോളിങിനിടെയാണ് സംഘം കസ്റ്റഡിയിലായത്. മനുഷ്യക്കടത്ത് വിരുദ്ധ നിയമം അനുസരിച്ച് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു.

പ്രതികള്‍ക്കെതിരെ കൂടുതല്‍ അനേഷണവും നിയമ നടപടികളും പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.