
റിയാദ്: ലഹരിക്കെതിരെ ‘സീറോ സഹിഷ്ണുത നയം’ നടപ്പിലാണാമെന്നു അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി ‘റിസ’ കേരള മുഖമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിച്ചു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗം വലിയ സാമൂഹിക വിപത്തായി മാറിയ സാഹചര്യത്തില്‍ ലഹരി നിര്‍മാണം, സംഭരണം, വിതരണം എന്നിവ നടത്തുന്നവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നട പടികള്‍ സ്വീകരിക്കണമെന്നു ‘റിസ’ ആവശ്യപ്പെട്ടു.

സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് റിയാദ് ഇനിഷ്യേറ്റീവ് എഗൈനെസ്റ്റ് സബ്സ്റ്റന്‍സ് അബ്യുസ് കാമ്പയിന്‍ ‘റിസ’. റിയാദ് കേന്ദ്രീകരിച്ച് സൗദിഅറേബ്യയിലെ മയക്കുമരുന്ന് നിയന്ത്രണ സമിതി യുടെ അംഗീകാരത്തോടെ 2012ലാണ് റിസ പ്രവര്‍ത്തനം ആരംഭിച്ചത്. യുഎന്‍ഒ ഡിസി അംഗീകാരം നേടി തിരുവനന്തപുരം ആസ്ഥാനമായ പബ്ലിക് ചാരിറ്റബിള്‍ട്രസ്റ്റ് ആണ് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍.

ഒരു പതിറ്റാണ്ടിലേറെയായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ നിന്നു നേടിയ പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് റിസയുടെ നിവേദനം. വിമുക്തി മിഷന്റെ ഭാഗമായ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഏകോപിച്ച് ലഹരിവ്യാപനം തടയുവാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക. ലഹരിവസ്തുക്കളുടെ നിര്‍മാണവിതരണ ഉപഭോഗശൃംഖല തകര്‍ക്കുവാനുള്ള നിരീക്ഷണവും പ്രതിരോധ സംവിധാനവും ഉണ്ടാക്കുക. തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ കള്ളക്കടത്ത് നടക്കുന്ന അതിര്‍ത്തികള്‍, വിമാനത്താവളങ്ങള്‍, ബസ് സ്‌റ്റേഷനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടപ്പിലാക്കുക. നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍, ഡാര്‍ക്‌നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവ വഴിയുളള ലഹരി ഇടപാടുകള്‍ നിരീക്ഷിച്ചു പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. സര്‍ക്കാര്‍ വിമുക്തികേന്ദ്രങ്ങളുടെയും റിഹാബി ലിറ്റേഷന്‍ സെന്ററുകളുടെയും എണ്ണം വര്‍ധിപ്പിക്കുക.

സര്‍ക്കാര്‍, സ്വകാര്യ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും സൗജന്യ ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങള്‍, ലഹരിയില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് തൊഴില്‍ പരിശീലനവും മാനസികാരോഗ്യ പിന്തുണയും നല്‍കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും പ്രഫെഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം ലഭിക്കുന്നതിനു ലഹരിയ്ക്കു അടിമയല്ലെന്നു സര്‍ക്കാര്‍ അംഗീകൃത പരിശോധനാ സാക്ഷ്യപത്രം നിബന്ധമാക്കുക, സംസ്ഥാനത്തുടനീളം 24/7 ഹെല്‍പ് ലൈനുകള്‍ വ്യാപകമാക്കുക,

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡുതല ലഹരിവിരുദ്ധ സമിതികള്‍ രൂപീകരിക്കുക, ലഹരി ഉപഭോഗത്തെ തുടര്‍ന്ന് ആദ്യം കുടുങ്ങുന്നവരെ തടവിലാക്കുന്നതിനേക്കാള്‍ പുനരധിവാസം നല്‍കുക, ലഹരിവസ്തുക്കളുടെ ഉപഭോഗം തടയുന്നതിനും ബോധവല്‍ക്കരണങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സ്‌കൂള്‍ കോളേജ് കലോത്സവ വേദികളില്‍ മയക്ക് മരുന്നിനെതിരായ സന്ദേശം ഉള്‍ക്കൊള്ളുന്ന നാടകം, മൈം, ഇതര കലാ രൂപങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍, എന്നിവ മത്സര ഇനമായി ഉള്‍പ്പെടുത്തുക, എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ‘ലഹരിമുക്ത കാമ്പസ്’ നയം നടപ്പിലാക്കാന്‍ സഹായിക്കുന്ന വിധം ലഹരി വിരുദ്ധ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന് സമര്‍പ്പിച്ച നിദ്ദേശങ്ങള്‍.

ലഹരിവ്യാപനം തടയുവാനായി കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ റിസാ പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടാകുമെന്നു ഫൗണ്ടേഷന്‍ ചെയര്‍മാനും റിസാ കണ്‍വീനറുമായ ഡോ. അബ്ദുല്‍ അസീസ് സുബൈര്‍ കുഞ്ഞ്, പ്രോഗ്രാം കണ്‍സള്‍റ്റന്റ് ഡോ. എ വി ഭരതന്‍ എന്നിവര്‍ പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ കേരളാ കോഡി നേറ്റര്‍ കരുണാകരന്‍ പിള്ള, സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍ പദ്മിനി യു നായര്‍, ഐ ടി വിഭാഗം എഞ്ചിനീര്‍ ജഹീര്‍, ഷമീര്‍ യുസഫ് , ജോര്‍ജുകുട്ടി മക്കുളത്ത്, നാസര്‍ മാഷ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.