
റിയാദ്: വേങ്ങര നിയോജക മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഘടിപ്പിച്ചു. ഇഫ്താര്‍ മീറ്റില്‍ വിവിധ കെഎംസിസി ഘടകങ്ങളിലുള്ള ഭാരവാഹികള്‍, നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സുലൈ എക്‌സിറ്റ് പതിനെട്ടിലെ സആദ വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ എഴുന്നൂറിലധികം വരുന്ന പ്രവര്‍ത്തകരും കുടുംബിനികളും പങ്കെടുത്തു. പ്രൊഫസര്‍ ളിയാവുദ്ധീന്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ കോയമു ഹാജി, മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട, സമിതി അംഗങ്ങളായ മൊയ്ദീന്‍ കുട്ടി തെന്നല, മൊയ്തീന്‍ കുട്ടി പൊന്മള ,റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് ഭാരവാഹികളായ അസീസ് വെങ്കിട്ട,ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, അഷ്‌റഫ് കല്പകഞ്ചേരി, അഡ്വ അനീര്‍ ബാബു, ഷമീര്‍ പറമ്പത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ഭാരവാഹികളായ മുനീര്‍ വാഴക്കാട്, മുനീര്‍ മക്കാനി, ഷരീഫ് അരീക്കോട്, അര്‍ഷദ് ബാഹസ്സന്‍ തങ്ങള്‍, ഷബീറലി പള്ളിക്കല്‍, ഇസ്മായില്‍ തലക്കടത്തൂര്‍, സലാം പയ്യനാട്, ഫസലു പൊന്നാനി സംബന്ധിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് നജ്മുദ്ധീന്‍ അരീക്കന്‍, ജനറല്‍ സെക്രട്ടറി നവാസ് കുറുങ്കാട്ടില്‍, ട്രഷറര്‍ സഫീര്‍ എം ഇ, ചെയര്‍മാന്‍ അഷ്‌റഫ് ടി ടി, ഓര്‍ഗ. സെക്രട്ടറി ഷബീര്‍ അലി ജാസ് ഭാരവാഹികളായ നൗഷാദ് ചക്കാല, ടി മുഷ്താഖ്, എ കെ അബ്ദുസ്സലാം, എന്‍ പി അനീസ്, അഷ്‌റഫ് കുരുണിയന്‍, ടി നൗഫല്‍, പി ടി നൗഷാദ്, റിയാസ് ചങ്ങമ്പള്ളി, ഷരീഫ് കൊഴിഞ്ഞിക്കോടന്‍, സുബൈര്‍ ഇല്ലത്ത്, പി കെ സിദ്ദീഖ്, ഇ കെ ഷക്കീര്‍, വി ഷരീഫ്, പി ഇ സുല്‍ഫി, ലത്തീഫ് പനക്കത്ത്, വി കെ മുഹമ്മദലി, പി കെ എം ഷംസീര്‍, പി കെ ശുഹൈബ്, അബ്ദുല്‍ ഖാദര്‍ കോയിസ്സന്‍, റഹീം കുരുണിയന്‍, ശിഹാബ് കുഴിപ്പുറം, ടി പി സാദിഖ്, തുടങ്ങിയ നിയോജക മണ്ഡലം, പഞ്ചായത്ത് കെ എം സി സി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.