
റിയാദ്: ഫൗണ്ടേഷന്‍ ഓഫ് റിയാദ് മാര്‍ക്കറ്റ് അഡ്വഞ്ചേഴ്‌സ് (ഫോര്‍മ റിയാദ്) ബത്ഹയിലെ അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സ്‌നേഹ വിരുന്നൊരുക്കി. റിയാദ് ബത്ഹ ഗുറാബിയിലെ വ്യവസായികളും വ്യാപാര പ്രമുഖരും പങ്കെടുത്തു. ഇഫ്താര്‍ വിരുന്നില്‍ ഫോര്‍മ ഭാരവാഹികളായ അരീക്കോട് നിസാര്‍ എ.ജിസി, ധൂം ടെലികോം മാനേജിങ് ഡയറക്ടര്‍ നൗഷാദ് പികെ,

ഐ സ്‌റ്റോര്‍ ഡയറക്ടര്‍ സജീര്‍, ഫായിസ് എ.ജിസി, ഫസല്‍ എ.ജി.സി തുടങ്ങിയവരും ഫൈസല്‍ പാഴൂര്‍, കെല്‍ക്കോ ഗ്രുപ്പ് മാനേജിങ് ഡയറക്ടര്‍ അസ്‌ക്കര്‍ കെല്‍ക്കൊ, നെസ്‌റ്റോ ഹൈപ്പര്മാര്‍ക്കറ്റ് മാനേജര്‍ ഷിജു, സോണ്‍ കോം ഡയറക്ടര്‍ ബാബു,

എജിസി ഗ്രുപ്പ് മാനേജര്‍ ശിഹാബ്, മാല്‍ബ്രിസ് മാനേജര്‍ അബ്ദു, അല്‍മാസ് ഗ്രുപ്പ് മാനെജര്‍ അഹമ്മദ്, അസ്ഹര്‍ വള്ളുവമ്പ്രം നജ്ദ്, സുഹൈല്‍ പൊന്നേരി, ഷബീര്‍ ആരാമ്പ്രം, ജസീല്‍ നനോസെല്‍, മന്ദൂബ് എഫ്‌സി മാനേജര്‍ റഹീസ് കോളിയോട്ട്, കെല്‍ക്കൊ എഫ്‌സി മാനേജര്‍ ജംഷീര്‍, ഇലക്ട്രോണ്‍ എഫ്‌സി മാനേജര്‍ ജാസിം ഇടത്തില്‍, ഫ്രെയ്‌ഡേ എഫ് സി മാനേജര്‍ ജുനൈസ്, എ ജിസി യുണൈറ്റഡ് എഫ് സി അസ്‌ലം പുറക്കാട്ടേരി, ഗുറാബി എഫ്‌സി മാനേജര്‍ റെജി എന്നിവര്‍ സന്നിഹിതരായിരുന്നു. ഫോര്‍മ ചെയര്‍മാന്‍ ഇഖ്ബാല്‍ പൂക്കാട് സ്വാഗതവും കണ്‍വീനര്‍ സിദ്ധീഖ് ഇടത്തില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.