
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി സോണ്‍ സംഘടിപ്പിച്ച എട്ടാമത് തര്‍തീല്‍ ഖുര്‍ആന്‍ ഫിയസ്റ്റയില്‍ ന്യു സനയ്യ സെക്ടര്‍ ജേതാക്കളായി. ഖാലിദിയ, ബത്ഹ എന്നീ സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഖുര്‍ആന്‍ പാരായണം, ഹിഫഌ, ഇസ്മുല്‍ ജലാല, ഖുര്‍ആന്‍ കഥ പറയല്‍, ക്വിസ് തുടങ്ങിയ മത്സരങ്ങളില്‍ എട്ടു സെക്ടറുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്.

സമാപന സംഗമം സയ്യിദ് ശറഫുദ്ധീന്‍ സഅദി അല്‍ മുഖൈബിലി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയില്‍ ഖുര്‍ആനിന്റെ ആശയ പ്രചാരണത്തിന് തര്‍തീല്‍ മുതല്‍ കൂട്ടാകുമെന്നു അദ്ദേഹം പറഞ്ഞു. മത്സരങ്ങളില്‍ നിന്നുള്ള ഊര്‍ജം ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ മത്സരാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആര്‍എസ്‌സി റിയാദ് സിറ്റി ചെയര്‍മാന്‍ ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു.

ഇഫ്താര്‍ ആത്മീയ സംഗമത്തിന് സയ്യിദ് ഇസ്മായില്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കി. കഇഎ റിയാദ് റീജിയന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം സംസാരിച്ചു. ആര്‍എസ്‌സി നാഷനല്‍ ചെയര്‍മാന്‍ ഹാഫിസ് ഫാറൂഖ് സഖാഫി, ബഷീര്‍ മിസ്ബാഹി, ലുക്മാന്‍ പാഴുര്‍, നൗഷാദ് മാസ്റ്റര്‍, ജംഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ഇബ്രാഹിം ബാദ്ഷ ബോവിക്കാനം സ്വാഗതവും ഷുക്കൂര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.