
റിയാദ്: വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ ഏറ്റവും കൂടുതലുളള റിയദ് ഷിഫയില്‍ സാഹോദര്യത്തിന്റെ സ്‌നേഹവിരുന്നൊരുക്കി ഇഫ്താര്‍ സംഗമം. മൂന്നുവര്‍ക്ക്‌ഷോപ്പുകളിലായി ഷിഫാ മലയാളി സമാജം (എസ്എംഎസ്) ആണ് ഇഫ്താര്‍ ഒരുക്കിയത്. എസ്എംഎസ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വിവിധ വിഭവങ്ങളാണ് അതിഥികളെ സല്‍ക്കരിക്കാന്‍ വിതരണം ചെയ്തത്.

പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക പരിപാടി സലീം കളക്കര ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് വിശദീകരിച്ചു. മുജീബ് കായംകുളം റമദാന്‍ സന്ദേശം നല്‍കി. കണ്‍വീനര്‍മാരായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, മോഹനന്‍ കരുവാറ്റ,

പ്രകാശ് ബാബു വടകര, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, ഹനീഫ കൂട്ടായി, ഹംസ മക്കാ സ്‌റ്റോര്‍, സുനില്‍ പൂവത്തിങ്കല്‍, ബിജു മടത്തറ, ബിനീഷ്, രജീഷ് ആറളം, അനില്‍ കണ്ണൂര്‍, ലിജോ ജോയ്, മോഹനന്‍ കണ്ണൂര്‍, റഹീം പറക്കോട്, ബിജു അടൂര്‍, സന്തോഷ് തിരുവല്ല, ഉമ്മര്‍ അമാനത്ത്, വിജയന്‍ ഓച്ചിറ, ഷാജിത്ത് ചോറോട്, ഉമ്മര്‍ പട്ടാമ്പി, ജിതിന്‍ മാത്തന്‍, വഹാബ്, സത്താര്‍, മുനീര്‍, മാജിദ്, മിധുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌നേഹ സംഗമത്തില്‍ ഡോ. മജീദ് ചിങ്ങോലി, അബ്ദുല്ല വല്ലാഞ്ചിറ, ക്ലീറ്റസ്, നാസര്‍ കല്ലറ, അസ്‌ലം പാലത്ത്, ഷിബു പത്തനാപുരം, ജോസഫ്, റാഫി പാങ്ങോട്, ഷാജി മഠത്തില്‍, ഷാരോണ്‍ ഷെരീഫ്, ഷൈജു പച്ച, എല്‍ദോ, സജീര്‍, സൈഫുദ്ദീന്‍ കായംകുളം, നമിഷ അസ്ലം, ഗഫൂര്‍ കൊയിലാണ്ടി തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി ഷജീര്‍ കല്ലമ്പലം സ്വാഗതവും വര്‍ഗീസ് ആളൂക്കാരന്‍നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.