
റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് (ഇവ) അസോസിയേഷന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. കൊവിഡ് കാലത്ത് ആരംഭിച്ച മത്സരത്തിന്റെ രണ്ടാം ഘട്ട വിജയികള്‍ക്കാണ് ഉപഹാരം വിതരണം ചെയ്തത്. വിവിധ ക്ലാസുകളില്‍ ഉന്നത വിജയം കൈവരിച്ച ഇവ അംഗങ്ങളുടെ മക്കള്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരായ ഇവ അംഗങ്ങളെ ആദരിക്കുകയും ചെയ്തു.

പരിപാടി നസ്‌റുദ്ദീന്‍ വി ജെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ധന്യ ശരത് ഡോ.എസ്.രാധാകൃഷ്ണനെ അനുസ്മരിച്ചു. അധ്യാപകദിന പ്രഭാഷണവും നടത്തി.

ലോക് ഡൗണ്‍ കാലത്ത് ഇന്‍ഫോ എന്റര്‍ടൈന്‍മെന്റായി ‘അറിവിന്റെ ജാലകം തുറന്ന് ഇവ’ എന്ന പേരിലാണ് ക്വിസ് മത്സരം ആരംഭിച്ചത്. എല്ലാദിവസവും വാട്‌സ്ആപിലൂടെയാണ് മത്സരം. നാംലാം ഘട്ട മത്സരം തുടരുകയാണ്. ക്വിസ് മത്സര വിജയികളായ സജാദ് സലിം, റീനാ സിജു, ആസിഫ് ഇഖ്ബാല്‍, മുഹമ്മദ് ഷാഫി, ടി.എന്‍.ആര്‍ നായര്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റാണ് ക്വിസ് മത്സര വിജയികള്‍ക്ക് ഉപഹാരം സ്‌പോണ്‍സര്‍ ചെയ്തത്.
മികച്ച വിജയം നേടിയ ദശരഥ് സ്വാമി, കെ.എസ്.ഫാസില്‍, അല്‍ഹേന സജീദ്, റംസാന നിസാര്‍, ഫാത്തിമ നസ്രീന്‍, ആഷിഖ് മുഹമ്മദ്, ഷിറീന്‍ പി മുഹമ്മദ് എന്നിവര്‍ക്കാണ് പ്രശംസാപത്രം സമ്മാനിച്ചത്.

സാജിദ് ആലപ്പുഴ, ബദറുദ്ധീന്‍, മുഹമ്മദ് മൂസ, അബ്ദുല്‍ അസീസ്, നിസാര്‍ കോലത്ത്, ജലീല്‍ ആലപ്പുഴ, ഷാജി നെടുങ്ങാക്കുളം, റീന സിജു, സജാദ് സലിം, നൈസി സജാദ്, സെബാ അബ്ദുല്‍ അസീസ്, ആസിഫ് ഇഖ്ബാല്‍, എന്നിവര്‍ പ്രസംഗിച്ചു. സിജു പീറ്റര്‍ സ്വാഗതവും സൈഫുദ്ധീന്‍ വിളക്കേഴം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
