റിയാദ്: റീ എന്‍ട്രി വിസയില്‍ സൗദി അറേബ്യക്കു പുറത്തു പോയവരുടെ റസിഡന്റ് പെര്‍മിറ്റ് കാലാവധി നീട്ടി നല്‍കുന്നു. സെപ്തംബര്‍ 30ന് മുമ്പ് റീ എന്‍ട്രി കാലാവധി തീരുന്നവര്‍ക്കാണ് റസിഡന്റ് പെര്‍മിറ്റ് കാലാവധി ഒരു മാസം നീട്ടി നല്‍കുന്നത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് നടപടി പൂര്‍ത്തിയാക്കുന്നത്.
അതേസമയം, ഫൈനല്‍ എക്‌സിറ്റ്, റീ എന്‍ട്രി എന്നിവ നേടിയതിന് ശേഷം രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കും ഒരു മാസം കാലാവധി നീട്ടി നല്‍കുമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു.
സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമയുളളവരാണ് അവധിക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ കഴിയാതെ കുടിങ്ങിയിട്ടുളളത്. ഇത്തരക്കാരുടെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്നതിന് തൊഴിലുടമകള്‍ക്ക് കഴിയുമെന്ന് നേരത്തെ പാസ്‌പോര്‍ട് ഡയറക ്ടറേറ്റ് അറിയിച്ചിരുന്നു. ഒരു മാസത്തേക്ക് 100 റിയാലാണ് റീ എന്‍ട്രി പുതുക്കുന്നതിനുളള ഫീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍, മുഖിം എന്നിവ വഴിയാണ് റീ എന്‍ട്രി പുതുക്കേണ്ടത്. എന്നാല്‍ ഇതിന് കാലാവധിയുളള ഇഖാമ ആവശ്യമാണ്. അതിനിടെയാണ് ഇഖാമ കാലാവധി കഴിയുന്നവര്‍ക്ക് ഒരു മാസം കൂടി നീട്ടി നല്‍കിയത്.
റീ എന്‍ട്രിയില്‍ രാജ്യത്തിന് പുറത്തുളളവരുടെ ഇഖാമ കാലാവധി കഴിഞ്ഞാല്‍ എന്താണു പരിഹാരം എന്നത് സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ആശങ്ക നിലനിന്നിരുന്നു. അതിനിടയിലാണ് സെപ്തംബര്‍ 30 വരെ കാലാവധി ദീര്‍ഘിപ്പിച്ച ആശ്വാസ വാര്‍ത്ത പുറത്തുവരുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.