റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച വേതനം വിതരണം ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് എബ്രോഡ് (ഇസിഎ) അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയുടെ ‘മൈ എക്‌സ്പാട്രിയേറ്റ് മാര്‍ക്കറ്റ് പേ സര്‍വേ’യിലാണ് സൗദിക്ക് നേട്ടം. മിഡില്‍ ക്ലാസ് മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. പ്രവാസികളുടെ തൊഴില്‍ അവസ്ഥകളെ കുറിച്ച് നടത്തിയ സര്‍വേയിലാണ് ലോകത്തെ മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്.
സൗദിയിലെ ഒരു പ്രവാസി മാനേജര്‍ക്ക് 83,763 പൗണ്ട് (4.5 ലക്ഷം റിയാല്‍) ആണ് വാര്‍ഷിക ശമ്പളം. ഇത് യുകെയിലേക്കാള്‍ 20,513 പൗണ്ട് (98,000 റിയാല്‍) കൂടുതലാണെന്ന് സര്‍വേയില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ശമ്പളം സൗദിയില്‍ തന്നെയാണെ്. ക്യാഷ് സാലറി, ആനുകൂല്യ അലവന്‍സുകള്‍, നികുതി തുടങ്ങി മൂന്ന് ഘടകങ്ങളാണ് സര്‍വേ പരിഗണിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.