ഉക്രൈന്‍ സമാധാനത്തിന് ഇന്ന് ജിദ്ദയില്‍ ചര്‍ച്ച

ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഇന്ന് ജിദ്ദയില്‍ ചര്‍ച്ച നടക്കും. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സഫമാന്‍ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ തുടര്‍ച്ചയാണ് യോഗം. വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും നയതന്ത്ര പ്രതിനിധികളും യോഗത്തിഫ പങ്കെടുക്കും.

നേരഗെ ഉക്രൈന്‍, റഷ്യന്‍ പ്രസിഡന്റുമാരുമായി ശ്വശ്വത സമാധാനത്തിന് സൗദി അറേബ്യ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave a Reply