Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

നമ്പര്‍ പ്ലേറ്റ് വ്യക്തമല്ലെങ്കില്‍ വാഹന ഉടമകള്‍ക്ക് പിഴ

റിയാദ്: വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 2000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ട്രാഫിക് കാമറകളെ കബളിപ്പിക്കാന്‍ നമ്പര്‍ മറച്ചുവെക്കുന്ന വാഹന ഉടമകള്‍ക്കും പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

കേടായ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും നിയമ ലംഘനമാണ്. ഇതിന് 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കും. നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തമാണെന്ന് ഉറപ്പുവരുത്താനുളള ഉത്തരവാദിത്തം ഡ്രൈവര്‍മാര്‍ക്കുണ്ട്. കേടുപാടു സംഭവിച്ച നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top