ഉമ്മന്‍ ചാണ്ടിയും ശിഹാബ് തങ്ങളും ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത നേതാക്കള്‍

റിയാദ്: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ കേരള ജനതയെ ഹൃദയത്തോട് ചേര്‍ത്ത നേതാക്കളായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമെന്ന് റിയാദ് കെഎംസിസി അനുസ്മരണ യോഗം. മുസ്ലിം ലീഗ് നേതാക്കളായിരുന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, ചെര്‍ക്കളം അബ്ദുല്ല, എം.ഐ തങ്ങള്‍ എന്നിവരെയും അനുസ്മരിച്ചു.

പൊതു പ്രവര്‍ത്തന രംഗത്ത് പുലര്‍ത്തിയ കളങ്കരഹിതമായ ജീവിതമാണ് മരണ ശേഷവും അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും പങ്കെടുത്തവര്‍ പറഞ്ഞു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അപ്പോളൊ ഡിമോറയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അബ്ദുസലാം തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.

ഓ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, മാധ്യമം റിയാദ് ബ്യുറോ ചീഫ് നജീം കൊച്ചുകലുങ്ക്, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, യു പി മുസ്തഫ, സത്താര്‍ താമരത്ത്, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഹജ്ജ് സേവനത്തിന് റിയാദില്‍ നിന്നു പോയ കെഎംസിസി വളണ്ടിയര്മാര്‍ക്ക് സ്വീകരണവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.

Leave a Reply