റിയാദ്: ഫാമിലി കെയര്‍ ഹോസ്പിറ്റലില്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു. ആതുര സേവന രംഗത്തെ മലയാളികളുടെ കൂട്ടായ്മ ഒരുക്കിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. ഗൃഹാതുര സ്മരണയുണര്‍ത്തി ഓണക്കളികളും ഓണപ്പാട്ടുകളും ആഘോഷങ്ങള്‍ക്ക് മികവ പകര്‍ന്നു.
വിഭവ സമ്യദമായ സദ്യയും ഒരുക്കിയിരുന്നു. ഖമറുദ്ദീന്‍ കുയിലന്‍, അഖില്‍രാജ്, നിയാസ്, ഷിജിന്‍, മുജീബ്, സൈമണ്‍, ഇല്ല്യാസ്, ജിനേഷ്, ഷാഫി, രാഹൂല്‍, റാഫി, ജിതിന്‍, വിബിന്‍ സല്‍മാന്‍, ഗാഥ ജിതിന്‍, അര്‍ച്ചന വിബിന്‍ എന്നിവര്‍ നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.