റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ വനിതകള്‍ക്ക് അഭിഭാഷകരായി സേവനം അനുഷ്ടിക്കാന്‍ നീതിന്യായ മന്ത്രാലയം അനുമതി നല്‍കി. യോഗ്യതയുളള 700 വനിതകള്‍ക്ക് പുതുതായി രജിസ്‌ട്രേഷന്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
നീതിന്യായ മന്ത്രി ഡോ. വലീദ് അല്‍ സ്വംആനിയാണ് കൂടുതല്‍ വനിതാ അഭിഭാഷകര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് 1400 വനിതാ അഭിഭാഷകരാണ് വിവിധ പ്രവിശ്യകളിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നത്. പുതുതായി 700 പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചതോടെ വനിതാ അഭിഭാഷകരുടെ എണ്ണ 2100 ആയി ഉയര്‍ന്നു.
അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നതിന് നിജാസ് എന്ന പേരില്‍ ഇ-പോര്‍ട്ടല്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലൈസന്‍സിനുളള രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും ഇ പോര്‍ട്ടല്‍ സേവനം പ്രയോജനപ്പെടുത്താഛ കഴിയും. അഭിഭാഷകരായി പരിശീലനം നേടുന്നവരും പുതിയ അഭിഭാഷകരുടെ കീഴിലേക്ക് പരിശീലനം മാറുന്നതിനും നിജാസില്‍ സൗകര്യം ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
2021 ജൂണ്‍ മാസത്തെ കണക്കുപ്രകാരം രാജ്യത്ത് 18000 അഭിഭാഷകരാണുളളത്. ശരാശരി 2000 ജനങ്ങള്‍ക്ക് ഒരു അഭിഭാഷകന്‍ എന്ന നിലയിലാണ് രാജ്യത്തുളളത്. അതുകൊണ്ടുതന്നെ യോഗ്യതയും പരിശീലനവും നേടിയ കൂടുതല്‍ ആളുകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാനുളള ഒരുക്കത്തിലാണ് നീതിന്യായ മന്ത്രാലയം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.