Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

2034 ലോക കപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം

റിയാദ്: ലോക കപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയിലേക്ക്. 2034ലെ ഫിഫ കപ്പ് ആതിഥേയത്വം വഹിക്കാനാണ് സൗദി ഒരുങ്ങുന്നത്. ഓസ്‌ട്രേലിയ പിന്‍മാറിയതോടെയാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഉറപ്പായത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം നടക്കും.

ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ലോക കപ്പ് മത്സരം 2034ല്‍ സൗദിയില്‍ നടത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം പുറത്തുവന്നതോടെ ഇന്ത്യ, ജപ്പാന്‍, ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകളും സൗദിക്ക് പിന്തുണ അറിയിച്ചു. ഫിഫ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സൗദിയെ പിന്തുണക്കുന്നവരാണ്. ഔദ്യേഗിക പ്രഖ്യാപനത്തിന് മുമ്പ് മറ്റേതെങ്കിലും രാജ്യം ആതിഥേയത്വത്തിന് അവകാശവാദം ഉന്നയിച്ചാലും വോട്ടിംഗില്‍ സൗദിക്ക് ആതിഥേയ പദവി കിട്ടും എന്നാണ് വിലയിരുത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top