ഇടുക്കി ഒഐസിസി അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: ഒഐസിസി ഇടുക്കി ജില്ലാ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബ്ദുസ്സലാം ഇടുക്കി അധ്യക്ഷത വഹിച്ചു. യോഗം സലിം കളക്കര ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡിന്റെ വിതരണോദ്ഘാടനം അബ്ദുറസാഖ് പൂക്കോട്ടുംപാടം ഷാജി മഠത്തിലിന് നല്‍കി നിര്‍വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

സിദ്ദീഖ് കല്ലുപറമ്പന്‍, രഘുനാഥ് പറശ്ശിനിക്കടവ്, യഹ്‌യ കൊടുങ്ങല്ലൂര്‍, സുരേഷ് ശങ്കര്‍, സജീര്‍ പൂന്തുറ, നൗഷാദ് തൊടുപുഴ, ഷാജഹാന്‍, നിഷാദ് കൂട്ടിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാജി മഠത്തില്‍ സ്വാഗതവും ഷാനവാസ് നന്ദിും പറഞ്ഞു.

 

Leave a Reply