റിയാദ്: ഏറെ നാളത്തെ ചര്‍ച്ചകളും സമവായ ശ്രമങ്ങള്‍ക്കും ശേഷം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റിയെ സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അതിന് പിന്നിലെ സെക്രട്ടറിമാരില്‍ ഒരാള്‍ രാജി പ്രഖ്യാപിച്ചു. എട്ട് സെക്രട്ടറിമാരില്‍ ഒരാളായ സിദ്ദീഖ് തുവ്വൂര്‍ ആണ് സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് അറിയിപ്പും കൈമാറി.
സി.പി മുസ്തഫ (പ്രസിഡന്റ്), ഷുഹൈബ് പനങ്ങാങ്ങര (ജന.സെക്രട്ടറി), അഷ്‌റഫ് വെള്ളേപ്പാടം (ട്രഷറര്‍), അഡ്വ. അനീര്‍ ബാബു, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, മാമുക്കോയ പാലക്കാട്, പി.സി അലി, കബീര്‍ വൈലത്തൂര്‍, നജീബ് നെല്ലാങ്കണ്ടി (വൈസ് പ്രസിഡന്റുമാര്‍), കെ.ടി അബൂബക്കര്‍, നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, സിദ്ധീഖ് തുവ്വൂര്‍, ഷാഫി മാസ്റ്റര്‍, ഷംസു പെരിമ്പട്ട, അഷ്‌റഫ് കല്‍പകഞ്ചേരി, സിറാജ് വള്ളിക്കുന്ന് (സെക്രട്ടറിമാര്‍), സത്താര്‍ താമരത്ത് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), യു.പി മുസ്തഫ (ചെയര്‍മാന്‍), അബ്ദുറഹിമാന്‍ ഫറോക്ക് (സുരക്ഷ സ്‌കീം ചെയര്‍മാന്‍) എന്നിവരെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.