സാമൂഹിക പ്രവര്‍ത്തകന് എസ്എംഎസ് ചികിത്സാ സഹായം


റിയാദ്: രണ്ടു മാസത്തിലേറെയായി ആശുപത്രിയില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന് ചികിത്സാ സഹായം കൈമാറി. തുടര്‍ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു പോകുന്ന ഇദ്ദേഹത്തിന് തുടര്‍ച്ചികിസക്കാണ് സഹായം. റിയാദ് ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ ചികിത്സാ ധന സഹായം സമാഹരിക്കുന്നുണ്ട്. എസ്എംഎസ് സഹായം പ്രസിഡന്റ് ഫിറോസ് പോത്തന്‍ കൊടില്‍നിന്നും ഷൈജു പച്ച ഏറ്റുവണ്ടി. ഷൈജു നിലമ്പൂര്‍, സലാം പെരുമ്പാവൂര്‍, ബഷീര്‍, സാബു പത്തടി, മധു വര്‍ക്കല, രതീഷ് നാരായണന്‍, സലീഷ് മോഹനന്‍ കരുവാറ്റ, മുജീബ് കായംകുളം, ബിനിഷ്, ബിജു മടത്തറ, ഷജീര്‍, സന്തോഷ് തിരുവല്ല, ഹനീഫ കൂട്ടായി, ലിജോ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply