ഭക്ഷ്യ സുരക്ഷ: ഇന്ത്യ-സൗദി കരാര്‍ ഒപ്പുവെക്കും

റിയാദ്: കാര്‍ഷിക മേഖലയില്‍ സൗദി-ഇന്ത്യ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇന്ത്യയുമായി ഭക്ഷ്യ സുരക്ഷ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് സൗദി പരിസ്ഥിതി, കൃഷി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഫദ്‌ലിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ നടപ്പിലാക്കണം. അവിടെ കഴിയുന്ന നിരായുധരായ സാധാരണക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്ന ഉപരോധം പിന്‍വലിക്കണം. ഫലസ്തീന്‍ ജനതയെ കുടിയൊഴിപ്പിക്കാനുളള ശ്രമങ്ങളെ അംഗീകരിക്കില്ലെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭാ, യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ എന്നിവയുടെ തീരുമാനങ്ങള്‍ പാലിക്കപ്പെടണം. 1967-ലെ അതിര്‍ത്തി അടിസ്ഥാനമാക്കി കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം. അറബ് സമാധാന പദ്ധതിക്കനുസരിച്ച് ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും മന്ത്രി സഭ ആവശ്യപ്പെട്ടു.

Leave a Reply