റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി സന്തോഷിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ഇരുപത്തിരണ്ട് വര്‍ഷത്തിലധികമായി അല്‍ റാജ്ഹി ബാങ്കിന്റെ റിയാദ്, മുസാഹ്മിയ, ദുര്‍മ്മ, അല്‍ ഗുവയ്യ ബ്രാഞ്ചുകളില്‍ സേവനം. തൃശ്ശൂര്‍ മതിലകം സ്വദേശിയാണ്. കേളി അല്‍ ഗുവയ്യ യൂണിറ്റ് പ്രസിഡന്റ്, ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
അല്‍ ഗുവയ്യ വിശ്രമ കന്ദ്രത്തില്‍ നടത്തിയ യാത്രയയപ്പില്‍ ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നിസ്സാറുദീന്‍ അധ്യക്ഷത വഹിച്ചു. ബിയാസ് ആമുഖ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി ജെറി തോമസ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മധു പട്ടാമ്പി, കിഷോര്‍ ഇ നിസ്സാം, ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ നടരാജന്‍, അനീഷ് അബൂബക്കര്‍, ഏരിയ ട്രഷറര്‍ ഷാന്‍, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍, റുവൈദ യൂണിറ്റ് സെക്രട്ടറി നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
രക്ഷാധികാരി കമ്മിറ്റിക്ക് വേണ്ടി നിസാറുദീന്‍, ഏരിയ കമ്മിറ്റിക്ക് വേണ്ടി ജെറി തോമസ്, അല്‍ഗുവയ്യ യൂണിറ്റിന് വേണ്ടി അനീഷ് അബൂബക്കര്‍, അല്‍ റുവൈദ യൂണിറ്റിന് വേണ്ടി നാസര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. യാത്രയയപ്പിന് സന്തോഷ് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
