റിയാദ്: അകാലത്തില്‍ വിടപറഞ്ഞ മാപ്പിളപ്പാട്ട് ഗായകരായിരുന്ന വിളയില്‍ ഫസീല, റംലാ ബീഗം എന്നിവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബാഷ്പാജ്ഞലി അര്‍പ്പിച്ച് അനുസമരണ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ക്കൂട്ടം റിയാദ് ചാപ്റ്റര്‍ ആണ് സംഗമം സംഘടിപ്പിച്ചത്. മലാസ് പെപ്പര്‍ ട്രീ ആഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സംഗമം സലിം ചാലിയം ഉദ്ഘാടനം ചെയ്തു. റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
അസ്‌ലം പാലത്ത്, സുലൈമാന്‍ വിഴിഞ്ഞം, ഷാഹിര്‍ കാപ്പാട്, ഷഹീന്‍, അലി ആലുവ, സലിം അര്‍ത്തീല്‍, റാഫി പാങ്ങോട്, ജയന്‍ കൊടുങ്ങലൂര്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ്, ഇസ്ഹാഖ്, നൗഫല്‍ വടകര തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വിളയില്‍ ഫസീലയുടെയും റംല ബീഗത്തിന്റേയും ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതവിരുന്നും നടന്നു. ആശ ഷിജു, മുത്തലിബ് കാലിക്കട്ട്, സത്താര്‍ മാവ്വൂര്‍, നൗഫല്‍ വടകര, നൈസിയ നാസര്‍, ഹസീന, ബീഗം നാസ്സര്‍, ഹസ്‌ന അബ്ദുല്‍ സലാം, റഷീദ്, റാഫി കൊയിലാണ്ടി, ജാനിസ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രസിഡണ്ട് റാഷിദ് ദയ സ്വാഗതവും ട്രഷറര്‍ മുബാറക്ക് അലി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
