എസ്എംഎസ് ചികിത്സാ സഹായം

റിയാദ്: ഷിഫ മയാളി സമാജം ചികിത്സാ സഹായം വിതരണം ചെയ്തു. ഷിഫ സനയ്യയില്‍ ജോലിക്കിടെ അപകടത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി കമലനും, നട്ടെല്ലിന് പരിക്കേറ്റ് തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ കൊല്ലം കൊട്ടാരക്കര സ്വദേശി മിഥുന്‍ എന്നിവര്‍ക്കാണ് സഹായം വിതരണം ചെയ്തത്.

പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. ഷജീര്‍ കല്ലമ്പലം സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ സാബു പത്തടി, മോഹനന്‍ കരുവാറ്റ, മധു വര്‍ക്കല, വര്‍ഗീസ് ആളൂക്കാരന്‍, സന്തോഷ് തിരുവല്ല, രതീഷ് നാരായണന്‍, ബിജു മടത്തറ, ബാബു കണ്ണോത്ത്, സലീഷ്, ബിനിഷ്, റഹിം പറക്കോട്, സത്താര്‍, സൂരജ് ചാത്തന്നൂര്‍, മോഹനന്‍ കണ്ണൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply