വിസ്ഡം ജിസിസി ടെക്‌നിക്കല്‍ കോണ്‍ഫ്രന്‍സ് നവംബര്‍ 3ന്

റിയാദ്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ യുവജന വിഭാഗം വിസ്ഡം യൂത്ത് പ്രൊഫഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. 2023 നവംബര്‍ 11,12 തീയ്യതികളില്‍ അങ്കമാലിയില്‍’പൊഫേസ് 3.0′ എന്ന പേരിാണ് പരിപാടി. ഇതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മ്മേളനത്തിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ ടെക്‌നിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് നവംബര്‍ 3ന് പ്രൊഫഷണല്‍ വിങിന്റെ കീഴില്‍ ടെക്‌നിക്കല്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും.

ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ടെക്‌നിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡോ. ശഹീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ വിസ്ഡം യൂത്ത് സംസ്ഥാന അധ്യക്ഷന്‍ താജുദ്ദീന്‍ സ്വലാഹി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ യു.എ.ഇ എന്നിവിടങ്ങളിലെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നൗഫല്‍ സൗദി അറേബ്യ, നിയാസ് ഖത്തര്‍, അബ്ദു റഹ്മാന്‍ യു.എ.ഇ, ഷൈജില്‍ ഒമാന്‍, സുഹാദ് ബഹ്‌റൈന്‍ എന്നിവര്‍ പ്രസംഗിച്ചു. അനിലാല്‍ കുവൈത്ത് നന്ദി പറഞ്ഞു.

Leave a Reply