Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

കേളി പ്രഥമ മേഖലാ കമ്മിറ്റി നിലവില്‍ വന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മേഖലാ കമ്മറ്റികള്‍ രൂപീകരിക്കുന്നു. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും കൂടുതല്‍ പ്രവാസികളില്‍ ജീവകാരുണ്യ സേവനങ്ങള്‍ എത്തിക്കുന്നതിന്റെയും ഭാസമായാണ് മേഖലാ കമ്മറ്റികള്‍ക്ക് രൂപം നല്‍കുന്നത്.

2001ല്‍ ആറ് യൂണിറ്റുകളും കേന്ദ്രകമ്മറ്റിയുമായി പ്രവര്‍ത്തനം ആരംഭിച്ച സംഘടന 2003ല്‍ ഏരിയാ കമ്മറ്റികള്‍ക്ക് രൂപം നല്‍കി. പിന്നീട് മൂന്ന് ഘടകങ്ങളിലായി പ്രവര്‍ത്തനം വിപുലീകരിച്ചു. പുതിയ മേഖലാ കമ്മറ്റികള്‍ നിലവില്‍ വരുന്നതോടെ നാല് ഘടകങ്ങളായി പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും.

മലാസ് ഏരിയക്ക് കീഴിലായി ഒലയ്യ മേഖലയിലാണ് ആദ്യ കമ്മറ്റി രൂപീകരിച്ചത്. ഏരിയക്ക് കീഴിലെ ഒലയ്യ, തഹ്‌ലിയ, സുലൈമാനിയ യൂണിറ്റുകളാണ് ഒലയ്യ മേഖല കമ്മിറ്റിക്ക് കീഴല്‍ പ്രവര്‍ത്തിക്കുക. കമ്മിറ്റി രൂപീകരണ യോഗം കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സുലൈമാനിയ യൂണിറ്റ് പ്രസിഡന്റ് റഷീദ് അധ്യക്ഷത വഹിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടന റിപ്പോര്‍ട്ടും, മലാസ് ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി പാനല്‍ അവതരണം നടത്തി. പതിനെട്ട് അംഗ കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. നിയാസ് ഷാജഹാന്‍ പ്രസിഡന്റ്, റഷീദ്, സുരേഷ് പള്ളിയാലില്‍ വൈസ് പ്രസിഡന്റുമാര്‍, ഷമീം മേലേതില്‍ സെക്രട്ടറി, മുരളി കൃഷ്ണന്‍, അമര്‍ പി ജോയിന്റ് സെക്രട്ടറിമാര്‍, ഗിരീഷ് കുമാര്‍ ട്രഷറര്‍, ബിജിന്‍ ജോയിന്റ് ട്രഷറര്‍, കരീം പൈങ്ങോട്ടൂര്‍, ലബീബ്, സുലൈമാന്‍, പ്രശാന്ത്, ഇര്‍ഷാദ് കൊട്ടുകാട്, ഷുഹൈബ് മല്ലിയില്‍, സമീര്‍ മൂസ, അനീഷ്, സാജിത് പാമ്പാടി, ഷാനവാസ് എന്നിവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു. ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട് ഭാരവാഹികളെ പ്രഖ്യാപിച്ചു.

കേളി മുഖ്യ രക്ഷാധികാരി അംഗങ്ങളായ ടി ആര്‍ സുബ്രഹ്മണ്യന്‍, ഫിറോസ് തയ്യില്‍, ജോസഫ് ഷാജി, മലാസ് രക്ഷാധികാരി സെക്രട്ടറി സുനില്‍ കുമാര്‍, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുള്ളൂര്‍ക്കര, ഒലയ്യ രക്ഷാധികാരി കമ്മിറ്റി അംഗം റിയാസ് പള്ളാട്ട്, ഏരിയ കമ്മിറ്റി അംഗം സമീര്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ സെന്റര്‍ അംഗവും സുലൈമാനിയ യൂണിറ്റ് സെക്രട്ടറിയുമായ കരീം പൈങ്ങോട്ടൂര്‍ സ്വാഗതവും മേഖല കമ്മിറ്റി സെക്രട്ടറി ഷമീം മേലേതില്‍ നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top