റിയാദ്: സൗദി അറേബ്യയില്‍ കാലാവസ്ഥയില്‍ മാറ്റം ദൃശ്യമായതോടെ അടുത്ത ആഴ്ചമുതല്‍ ശീത കാലാവസ്ഥയിലേക്ക് മാും. രാജ്യത്തെ പല ഭാഗങ്ങളിലും രാത്രിയില്‍ താപനില കുറഞ്ഞു വരുകയാണ്. റിയാദ്, ദ്വാം പ്രവിശ്യകളില്‍ രാത്രിയില്‍ താപനില ഗണ്യമായി കുറയുന്നുണ്ട്.
വടക്കന്‍ പ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങളായി താപനില കുറഞ്ഞു വരുകയാണ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഗണ്യമായി കുറയും. മധ്യ, കിഴക്കന്‍ മേഖലകളില്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാന്‍ സാധ്യതയുണ്ട്.
രാത്രി കാലങ്ങളില്‍ ശീതകാലാവസ്ഥയാണെങ്കിും പകല്‍ സാമാന്യം ചൂടു അനുഭവപ്പെടും. പര്‍വതനിരകളിലും താഴ്‌വാരങ്ങളിും രാത്രിയില്‍ ശീതകാാവസ്ഥയും പകല്‍ മിത ശീത സുഖകരമായ കാലാവസ്ഥയും ആയിരിക്കും. അതേസമയം മക്ക, മദീന എന്നിവ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അന്തരീക്ഷ താപം ഉയര്‍ന്നിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.