Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

റിയാദില്‍ കേളി കുടുംബ വേദി സൗജന്യ കലാ പരിശീലനം

റിയാദ്: കേളി കുടുംബവേദി കുട്ടികള്‍ക്ക് വിവിധ കലകളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നു. അതിനായി രൂപീകരിച്ച കേളി കുടുംബവേദി കലാ അക്കാദമിയിലാണ് പരിശീലനം. ആദ്യ ഘട്ടത്തില്‍ ചിത്രരചന, ക്ലാസ്സിക്കല്‍ ഡാന്‍സ് എന്നിവയിലാണ് പരിശീലനം. താത്പര്യമുളളവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. www.cyberwing.keliriyadh.com/kala-academy എന്ന ലിങ്കിലോ ഇതോടൊപ്പമുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷഹീബ വി. കെ. 059 271 3538, ജയകുമാര്‍ പുഴക്കല്‍ 050 295 2641 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. വരും ദിവസങ്ങളില്‍ വിവിധ കലകളില്‍ പരിശീലന ക്ലാസുകള്‍ സൗജന്യമായി റിയാദിലെ പ്രവാസി കുട്ടികള്‍ക്കു ഒരുക്കുമെന്നും കേളി കുടുംബവേദി ഭാരവാഹികള്‍ അറിയിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top