റിയാദ്: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടന പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതഇണം ചെയ്തു. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, പിഎംഎഫ് മെമ്പര്‍ഷിപ്പ് കാര്‍ഡ് എന്നിവയാണ് വിതരണം ചെയ്തത്. റിയാദ് ദൗറത്തുല്‍ മനാഖ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സുലൈമാന്‍ വിഴിഞ്ഞം വിതരണോദ്ഘാടനം നിര്‍വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ ഏറ്റുവാങ്ങി.
പി.എം.എഫ് അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം സൗദി ദേശീയ കമ്മറ്റി പ്രസിഡന്റ് ഡോ. അബ്ദുള്‍ നാസര്‍ ഉപദേശക സമിതി അംഗം ഷാജഹാന്‍ ചാവക്കാടിന് നല്‍കി നിര്‍വഹിച്ചു.
റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അദ്ധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌കൊ, ഉപദേശക സമിതി അംഗങ്ങളായ ജലീല്‍ ആലപ്പുഴ, റഫീഖ് വെട്ടിയാര്‍, ദേശീയ കമ്മറ്റി അംഗങ്ങളായ സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, ജോണ്‍സന്‍ മാര്‍ക്കോസ്, മുജീബ് കായംകുളം, ബിനു കെ. തോമസ്, ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ കണ്‍വീനര്‍ പ്രഡിന്‍ അലക്‌സ്, മീഡിയ കോര്‍ഡിനേറ്റര്‍ റിയാസ് വണ്ടൂര്‍, പി.ആര്‍.ഒ. സിയാദ് വര്‍ക്കല, വൈസ് പ്രസിഡന്റുമാരായ യാസിര്‍ അലി, നൗഷാദ് യാഖൂബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ ജോയിന്‍ കണ്‍വീനര്‍മാരായ നാസര്‍ പൂവാര്‍, കെ.ജെ.റഷീദ്, ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ജോയിന്റ് കണ്‍വീനര്‍ സഫീര്‍ അലി, നിര്‍വാഹക സമിതി അംഗം മഹേഷ് ജയ് എന്നിവര്‍ നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ശ്യാം വിളക്ക്പാറ സ്വാഗതവും ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.